ചെന്നൈ: ചെന്നൈയില്‍ 20.6 കിലോ സ്വര്‍ണവുമായി നാല് പേരെ പൊലീസ് പിടികൂടി. ഡയറക്ട്രേറ്റ് ഓഫ് ഇന്റലിജന്‍സാണ് ഇവരെ പിടികൂടിയത്.
ഏകദേശം 6.88 കോടി രൂപയോളം വില മതിക്കുന്ന സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തിരിക്കുന്നത്. പിടിയിലായ നാലംഗ സംഘത്തില്‍ നിന്നു ബിഎംഡബ്ല്യു കാറും 21 ലക്ഷം രൂപയും അധികൃതര്‍ പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments