ന്യൂഡല്‍ഹി: സംസ്ഥാനത്ത് പോലീസ് മേധാവികളെ യുപിഎസ്സി തയാറാക്കുന്ന പട്ടികയില്‍നിന്നു തന്നെ നിയമനം നടത്തണമെന്ന് സുപ്രീം കോടതി . സ്വന്തം ഇഷ്ടപ്രകാരം സംസ്ഥാനങ്ങള്‍ക്ക് പോലീസ് മേധാവികളെ നിയമനം നടത്താനാകില്ല എന്ന് നിരീക്ഷിച്ച കോടതി ഇളവ് അനുവദിക്കണമെന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യം തളളുകയായിരുന്നു.
പ്രത്യേക നിയമനിര്‍മാണം നടത്തിയ സംസ്ഥാനങ്ങള്‍ക്ക് സംസ്ഥാന തലത്തില്‍ നിയമനത്തിന് അനുമതി നല്‍കണമെന്നായിരുന്നു കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ഹര്‍ജിയിലെ ആവശ്യം. പ്രകാശ് സിംഗ് കേസിലെ വിധി ഭേദഗതി ചെയ്യണമെന്ന ആവശ്യമാണ് തള്ളിയത്. കേരളത്തിനു പുറമേ പശ്ചിമബംഗാള്‍, പഞ്ചാബ്, ബിഹാര്‍, ഹരിയാന എന്നി സംസ്ഥാനങ്ങളാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്.
സംസ്ഥാന പോലീസ് മേധാവി നിയമനത്തിന് സുപ്രീം കോടതി പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്.
Post Your Comments