Latest NewsIndia

സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് തന്നിഷ്ടത്തോടെ ഡിജിപി നി​യ​മ​നം ന​ട​ത്താ​നാ​കി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി:  സം​സ്ഥാ​നത്ത് പോലീസ് മേധാവികളെ യു​പി​എ​സ്‌​സി ത​യാ​റാ​ക്കു​ന്ന പ​ട്ടി​ക​യി​ല്‍​നി​ന്നു ത​ന്നെ നി​യ​മ​നം ന​ട​ത്ത​ണ​മെന്ന് സു​പ്രീം കോ​ട​തി . സ്വന്തം ഇഷ്ടപ്രകാരം സംസ്ഥാനങ്ങള്‍ക്ക് പോലീസ് മേധാവികളെ നിയമനം നടത്താനാകില്ല എന്ന് നിരീക്ഷിച്ച കോടതി ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം തളളുകയായിരുന്നു.

പ്ര​ത്യേ​ക നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്തി​യ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന ത​ല​ത്തി​ല്‍ നി​യ​മ​ന​ത്തി​ന് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളു​ടെ ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം. പ്ര​കാ​ശ് സിം​ഗ് കേ​സി​ലെ വി​ധി ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ത​ള്ളി​യ​ത്. കേ​ര​ള​ത്തി​നു പു​റ​മേ പ​ശ്ചി​മ​ബം​ഗാ​ള്‍, പ​ഞ്ചാ​ബ്, ബി​ഹാ​ര്‍, ഹ​രി​യാ​ന എ​ന്നി സം​സ്ഥാ​ന​ങ്ങ​ളാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച്‌ രം​ഗ​ത്തെ​ത്തി​യ​ത്.

സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നി​യ​മ​ന​ത്തി​ന് സു​പ്രീം കോ​ട​തി പ്രത്യേക മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button