Latest NewsKerala

ആലപ്പാട് കരിമണൽ ഖനനം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രത്യേക യോഗം ഇന്ന്

തിരുവനന്തപുരം: ആലപ്പാട് കരിണല്‍ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രത്യേക യോഗം ഇന്ന്. ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. വൈകിട്ട് മൂന്നിന് ഉന്നത ഉദ്യോഗസ്ഥരുടെയും നാലിന് ജനപ്രതിനിധികളുടെയും യോഗം ചേരും. മുഖ്യമന്ത്രിക്കു പുറമേ വ്യവസായ മന്ത്രി ഇ.പി ജയരാജനും മന്ത്രി മേഴ്‌സിക്കുട്ടി അമ്മയും യോഗത്തില്‍ പങ്കെടുക്കും.

കൊല്ലത്തു നിന്നുള്ള എംഎല്‍എമാര്‍, എംപിമാര്‍, ജില്ലാ കളക്ടര്‍, പഞ്ചായത്ത്,ബ്ലോക്ക് അംഗങ്ങള്‍ എന്നിവരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത തരത്തിലാണോ ഖനനം എന്നത് യോഗം പരിശോധിക്കും. ആലപ്പാട്ടെ ഖനനം സംബന്ധിച്ച നിയമസഭാ പരിസ്ഥിതി സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന്‍റെ സാധ്യതകളും യോഗത്തില്‍ ചര്‍ച്ചയാകും.

ആലപ്പാട്ടെ സമരക്കാരുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും തീരം ഇടിയുന്ന തരത്തില്‍ ഖനനം അനുവദിക്കാനാകില്ലെന്നും നേരത്തെ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കിയിരുന്നു. അതേസമയം, ആലപ്പാട് ഖനനം നിർത്താതെ സമരത്തിനില്ലെന്ന നിലപാടിലാണു സമരസമിതി. ആലപ്പാട്ട് നിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നു വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. കര ഇടിഞ്ഞ് പ്രദേശവാസികള്‍ക്ക് നഷ്ടം ഉണ്ടാകുന്ന സാഹചര്യം മുന്‍പ് ആലപ്പാട് ഇല്ലായിരുന്നു. ആലപ്പാട്ടെ ഇപ്പോഴത്തെ പ്രശ്നം വിശദമായി പഠിക്കേണ്ടതുണ്ട്. നീണ്ടകര മുതല്‍ കായംകുളംവരെയുള്ള കടലോരത്ത് പ്രകൃതി തരുന്നതാണ് കരിമണല്‍. അതു ശേരിക്കുന്നതിനാണ് സര്‍ക്കാര്‍ സ്ഥാപനമായ ഐആര്‍ഇയെ (ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡ്) ചുമതലപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button