KeralaLatest News

തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് സ്വയംതൊഴില്‍ പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം:   അബ്കാരി നയത്തിന്റെ അടിസ്ഥാനത്തില്‍ ബാറുകള്‍ അടച്ചുപൂട്ടിയതിനെതുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് സ്വയംതൊഴില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസത്തിനുളള കരട് പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ‘സുരക്ഷാ സ്വയം തൊഴില്‍ പദ്ധതി’ എന്ന പേരിലാണ് സഹായം.

ഗുണഭോക്താക്കള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് 2.5 ലക്ഷം രൂപ വായ്പയായും അര ലക്ഷം രൂപ ഗ്രാന്റ്/സബ്‌സിഡി ആയും അനുവദിക്കും.മാസ ഗഡുക്കളായി അഞ്ചു വര്‍ഷത്തിനുള്ളില്‍ വായ്പ തിരിച്ചടച്ചാല്‍ മതി. 4 ശതമാനമാണ് പലിശ. സ്വയം തൊഴില്‍പരിശീലനം വ്യവസായ പരിശീലന വകുപ്പ് നല്‍കും.

shortlink

Related Articles

Post Your Comments


Back to top button