തിരുവനന്തപുരം: ഭിന്നശേഷിക്കാരെ സ്വയംതൊഴില്‍ ചെയ്യാന്‍ പ്രപ്തരാക്കി അവരെ ചിറകുകള്‍ വിരിച്ച് പറന്നുയരാന്‍ പ്രാപ്തരാക്കുന്ന പുതിയ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിടുന്നു. അതിജീവനം എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുക.അഞ്ച‌് കോടിരൂപയാണ‌് പദ്ധതിക്ക‌് വകയിരുത്താന്‍ തീരുമാനിച്ചിരിക്കുന്നത‌്. ആദ്യഘട്ടത്തില്‍ 100 എന്‍ജിഒകളെയെങ്കിലും ഉള്‍പ്പെടുത്തി, 5000 ഭിന്നശേഷിക്കാര്‍ക്ക‌് പരിശീലനം ലഭ്യമാക്കും സ്വയംതൊഴില്‍ പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളുമായി ചേര്‍ന്ന‌് സാമൂഹ്യനീതിവകുപ്പായിരിക്കും പദ്ധതി നിര്‍വ്വഹണത്തിന് ചുക്കാന്‍ പിടിക്കുക. ഭിന്നശേഷിക്കാര്‍ക്ക‌് സ്വന്തമായി വരുമാനം ആര്‍ജിക്കാന്‍ കഴിയുംവിധം മികച്ച രീതിയില്‍ തൊഴില്‍പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളെ പദ്ധതിയിലേക്ക‌് തെരഞ്ഞെടുക്കും.ആധുനിക തൊഴില്‍രംഗങ്ങളിലുള്‍പ്പെടെ പരിശീലനം ലഭ്യമാക്കുന്ന സ്ഥാപനങ്ങളെ പ്രത്യേകം ഉള്‍പ്പെടുത്തും.
ഭിന്നശേഷിക്കാര്‍ക്ക‌് തൊഴില്‍പരിശീലനം, ഭക്ഷണം, താമസം, വൈദ്യസഹായം ഉള്‍പ്പെടെ മുഴുവന്‍ ചെലവുകള്‍ക്കുമായി സര്‍ക്കാരില്‍നിന്ന‌് 70 ശതമാനം തുക ഗ്രാന്റ‌് അനുവദിക്കും. 30 ശതമാനം തുക പരിശീലനം നല്‍കുന്ന സ്ഥാപനം വഹിക്കണം. പരിശീലന കാലയളവില്‍ തന്നെ സ്വന്തമായി വരുമാനം നേടാന്‍ കഴിയുംവിധമായിരിക്കും പദ്ധതി.
Post Your Comments