ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നറിയിച്ച് കോണ്‍ഗ്‌സ് നേതാവ് പി.സി ചാക്കോ. പുതിയ ആളുകള്‍ക്ക് അവസരം വേണമെങ്കില്‍ പഴയ ആളുകള്‍ വഴിമാറമെന്നും അതിന് പലരും തയ്യാറാവുന്നില്ല എന്നും ചാക്കോ പറഞ്ഞു. ഒരു പാട് തവണ മത്സരിച്ച ആളെന്ന നിലയിലാണ് ഇത്തവ മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നത്. ഇനിയൊക്കെ തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ഗ്രൂപ്പുകള്‍ നോക്കി സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്ന രീതി മാറേണ്ടിയിരുന്നുവെന്നും ഭാരവാഹികളെ തീരുമാനിക്കുന്നതും ഗ്രൂപ്പ് അടിസ്ഥാനത്തിലാകരുതെന്നും പി.സി ചാക്കോ പറഞ്ഞു.
പാര്‍ട്ടിയുടെ ചുമതല വഹിക്കുന്നവര്‍ മത്സരിക്കണോ എന്ന കാര്യത്തില്‍ അവരവര്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. ജയിക്കുക എന്നതാണ് സ്ഥാനാര്‍ഥിയാകാനുള്ള മാനദണ്ഡമെന്നും ചാക്കോ പറഞ്ഞു.
2014ലെ തെരഞ്ഞെടുപ്പിന് ചാലക്കുടി നിയോജ മണ്ഡലത്തിലാണ് ചാക്കോ മത്സരിച്ചത്. അവിടുത്തെ സിറ്റങ് എംപിയായ ധനപാലനെ മറ്റിയാണ് ചാക്കോയ്ക്ക് അവിടെ സീറ്റ് നല്‍കിയത്. പി.സി ചാക്കോയുടെ താത്പര്യപ്രകാരമാണ് ചാലക്കുടിയില്‍ അദ്ദേഹത്തിന് സീറ്റ് നല്‍കിയത്. എന്നാല്‍ 2009ല്‍ തൃശൂരില്‍ നിന്നും വിജയിച്ച ചാക്കോ 2014ല്‍ എല്‍ഡിഎഫിലെ ഇന്നസെന്റിനോട് പരാജയപ്പെടുകയായിരുന്നു.
Post Your Comments