തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബിനു പിടിയില്‍. രാത്രി കാലങ്ങളില്‍ ബൈവേ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയിരുന്നു ആളാണ് ബിനു. തിരുവനന്തപുരം മംഗലപുരം സ്വദേശിയായ ബിനുവിനെ പ്രത്യേക അന്വേഷണ സംഘമാണ് പിടി കൂടിയത്. രാത്രിയില്‍ ഹൈവേയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിലാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. പച്ചക്കറികളും മറ്റുമായി അന്യ സംസ്ഥാനത്തു നിന്നും എത്തുന്ന വാഹനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇയാള്‍ പണം മോഷ്ടിച്ചിരുന്നത്.
മോഷണം നടത്താനുള്ള വാഹനങ്ങളെ ബിനു പിന്തുടര്ന്നെത്തും. പിന്നീട് ഉറങ്ങുന്നതിനായി ഡ്രൈവര്‍മാര്‍ വാഹനം ഒതുക്കിയിടുമ്പോള്‍ മോഷണം നടത്തുകയുമായിരുന്നു. അതേസമയം മോഷണങ്ങളെ കുറിച്ച് തുടര്‍ച്ചയായി പരാതികള്‍ എത്തിയതോടെ ചാലക്കുടി ഡിവൈഎസ്പി രൂപീകരിച്ച പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം തമിഴ്നാട് സ്വദേശിയായ സൂര്യ പ്രകാശിന്റെ വാഹനത്തില്‍ നിന്നും ഒരു ലക്ഷം രൂപ ഇയാള്‍ കവര്‍ന്നിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഒരാള്‍ വാഹനത്തിനടുത്ത് വരുന്നതും പരിസരം നിരീക്ഷിച്ച ശേഷം വാഹനത്തില്‍ നിന്നും ഒരു പൊതിയെടുത്ത് പിക്കപ്പ് വാനില്‍ കയറിപ്പോകുന്നതും വ്യക്തമായിരുന്നു. ഇത് ബിനുവാണെന്ന് വ്യക്തമായതോടെ ഇയാള്‍ക്കുള്ള തിരച്ചില്‍ വ്യാപിപിക്കുകയായിരുന്നു. നിരവധി ലഹരിമരുന്ന് കടത്ത് കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments