പനാജി: സ്ത്രീ വിരുദ്ധ പരമാര്‍ശം നടത്തിയ ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍ രാഹുല്‍ എന്നിവരെ പിന്തുണച്ച് മുന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. പാണ്ഡ്യയേയും രാഹുലിനേക്കാളും വലിയ പിഴവുകള്‍ വരുത്തിയവര്‍ ഇന്ത്യന്‍ ടീമലുണ്ടെന്നും അവര്‍ക്ക് വിലക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നും ശ്രീശാന്ത് തുറന്നടിച്ചു. ഗോവയുടെ തലസ്ഥാനമായ പനാജിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്താണ് സംഭവിച്ച തെറ്റ്. അവര്‍ തെറ്റായ ചില കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇതിലും വലിയ പിഴവുകള്‍ വരുത്തിയവരാണ് മറ്റുള്ളവര്‍. അവര്‍ ഇപ്പോഴും കളിക്കുകയാണ്. ക്രിക്കറ്റില്‍ മാത്രമല്ല, വിവിധ മേഖലകളില്‍ ഇത്തരത്തിലുള്ള ആളുകളുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. സംഭവിച്ചത് മോശം കാര്യമാണ്. എന്നാല്‍ അതേ സമയം ലോകകപ്പ് അടുത്തുവരികയാണ്. ഹാര്‍ദികും രാഹുലും മികച്ച കളിക്കാരാണ്. ഇരുവരും മാച്ച്വിന്നേഴ്സാണെന്നും ശ്രീശാന്ത് പറഞ്ഞു.
Post Your Comments