ഹോണോലുലു: അമ്മയെ കൊന്നു കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച മകന് 30 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. സ്‌കൂളില്‍ പോകാന്‍ നിര്‍ബന്ധിച്ചതിനെ തുടർന്നായിരുന്നു മകൻ അമ്മയെ കൊലപ്പെടുത്തുകയും ശേഷം മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്തത്. കേസിനാസ്പദമായ സംഭവം നടന്നത് 2016 സെപ്റ്റംബറിലാണ്. ഹവായിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് ലിയു യുന്‍ ഗോങ് എന്ന സ്ത്രീയെ മകന്‍ യു വെയ് ഗോങ് കൊലപ്പെടുത്തുകയായിരുന്നു. അതിന് തൊട്ടടുത്ത വര്‍ഷം ആത്മഹത്യയ്ക്കു ശ്രമിച്ച യു വെയ്‌യെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ ആണ് വിവരം പുറംലോകം അറിയുന്നത്. യു വെയ്യോട് അമ്മ എവിടെയെന്ന് പൊലീസ് തിരക്കിയപ്പോള്‍ കേട്ട മറുപടിയില്‍ നിന്നാണ് ആ ഞെട്ടിക്കുന്ന സത്യം പോലിസ് അറിഞ്ഞത്.
അവന്റെ മറുപടി എന്തായിരുന്നുവെന്നോ ഫ്രിഡ്ജിലുണ്ട് എന്നായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ലിയുവിനെ കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തലയും മറ്റു ശരീരഭാഗങ്ങളുമായി ഏഴ് കവറുകളിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്.
അമ്മയെ കൊന്നുവെന്നാണ് യുവെയ് മൊഴി നല്‍കിയിരിക്കുന്നത്. കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് കോടതി യുവെയ്ക്ക് 30 വര്‍ഷം ശിക്ഷ വിധിക്കുകയായിരുന്നു. തലയ്‌ക്കേറ്റ ഗുരുതരമായ മുറിവാണു മരണകാരണമെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ അമ്മയെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അറിയാതെ സംഭവിച്ചതാണെന്നും യുവെയ് പറഞ്ഞു. ഹവായിയിലെ ഒരു സ്പായില്‍ ജോലി ചെയ്യുകയായിരുന്ന ലിയു യുന്‍ ജോലിക്കെത്താത്തതിനെ തുടര്‍ന്ന് കടയുടമ യുവെയ്‌യെ വിളിച്ചു വിവരം ചോദിച്ചിരുന്നു. എന്നാല്‍ ലിയു സമീപ ദ്വീപിലേക്കു പോയി കുറച്ച് മാസങ്ങള്‍ക്കു ശേഷമേ തിരിച്ചുവരൂ എന്നും യുവെയ് അറിയിക്കുകയായിരുന്നു.
Post Your Comments