Latest NewsBusiness

നേട്ടം തിരിച്ച് പിടിച്ച് ഓഹരിവിപണി

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽ നിന്നും നേട്ടത്തിലേക്ക് പിടിച്ച് കയറി ഓഹരിവിപണി. സെന്‍സെക്‌സ് 464.77 പോയിന്റ് ഉയര്‍ന്ന് 36318.33ലും നിഫ്റ്റി 149.20 പോയിന്റ് ഉയർന്നു 10886.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 18 മാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് റീട്ടെയില്‍ പണപ്പെരുപ്പമെത്തിയത് വിപണിക്ക് കരുത്തു പകർന്നു. ബിഎസ്ഇയിലെ 1556 കമ്പനികളുടെ ഓഹരികള്‍ നേട്ടം സ്വന്തമാക്കിയപ്പോൾ 1009 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.

വിപ്രോ, യെസ് ബാങ്ക്, ടെക് മഹീന്ദ്ര, വേദാന്ത, ടിസിഎസ്, റിലയന്‍സ്, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, ഭാരതി ഇന്‍ഫ്രടെല്‍, ഗെയില്‍, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button