Latest NewsKeralaNewsCrime

റിസോര്‍ട്ട് ഇരട്ടക്കൊലപാതകം; ദമ്പതികളുടെ മൊഴി പുറത്ത്

ഇടുക്കി: മൂന്നാര്‍ ചിന്നക്കനാലിനു സമീപം റിസോര്‍ട്ട് ഉടമയും ജോലിക്കാരനും കൊല്ലപ്പെട്ട സംഭവത്തില്‍ കൃത്യം നടത്തിയത് ഒളിവില്‍ കഴിയുന്ന ബോബിന്‍ തന്നെയാണെന്ന് പോലീസ് കസ്റ്റഡിയിലുള്ള ദമ്പതികളുടെ മൊഴി. ശാന്തന്‍പാറ ചേരിയാന്‍ സ്വദേശികളായ എസ്രബേല്‍, കബില എന്നിവരാണ് ചോദ്യം ചെയ്യലില്‍ ബോബിന്റെ പങ്ക് സ്ഥിരീകരിച്ചത്.
റിസോര്‍ട്ടില്‍ നിന്നും മോഷ്ടിച്ച 200 കിലോ ഏലം വില്‍ക്കാനും ഒളിവില്‍ കഴിയാനും ബോബിന്‍ 25,000 രൂപ പ്രതിഫലം നല്‍കിയെന്നും ദമ്പതികള്‍ പോലീസിനോട് പറഞ്ഞു. അതേ സമയം റിസോര്‍ട്ട് ഉടമയായ ജേക്കബ് വര്‍ഗീസിനെ പ്രതി കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്കും കണ്ടെടുത്തിട്ടുണ്ട്. ഒളിവില്‍ പോയ ബോബിനായി തമിഴ്‌നാട്ടിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

ചിന്നക്കനാല്‍ ഗ്യാപ് റോഡിനു താഴ്ഭാഗത്തെ കെ.കെ വര്‍ഗീസ് പ്ലാന്റേഷന്റെയും റിഥംഡ് മൈന്‍ഡ്‌സ് റിസോര്‍ട്ടിന്റെയും ഉടമ കോട്ടയം മാന്നാനം കൊച്ചാക്കല്‍ കൈതയില്‍ ജേക്കബ് വര്‍ഗീസ് (രാജേഷ് 40), ജോലിക്കാരനായ പെരിയകനാല്‍ ടോപ് ഡിവിഷന്‍ എസ്റ്റേറ്റില്‍ താമസക്കാരനായ മുത്തയ്യ (50), എന്നിവരെയാണ് ഞായറാഴ്ച രാവിലെ പതിനൊന്നോടെ എസ്‌റ്റേറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button