ന്യൂഡല്‍ഹി: ഛത്തീസ്‍ഗഢിലെ ദന്തേവാഡയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ദൂര്‍ദര്‍ശന്‍ ക്യാമറാമാന്‍ അച്യുതാനന്ദ സാഹുവിന്റെ കുടുംബത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഒഡീഷയിലെത്തിയ പ്രധാനമന്ത്രി ബലന്‍ഗിറിലുളള സാഹുവിന്റെ വസതിലെത്തിയാണ് കുടുംബത്തെ കണ്ടത്.
ദൂരദര്‍ശന്‍ റിപ്പോര്‍ട്ടര്‍മാരായ ധീരജ് കുമാര്‍, അസിസ്റ്റന്‍റ് ക്യാമറാമാന്‍ മൊര്‍മുകുത് ശര്‍മ്മ എന്നിവര്‍ക്കൊപ്പമായിരുന്നു സാഹു നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദില്ലിയില്‍ നിന്ന് വാര്‍ത്താ ശേഖരണത്തിന് പോയിരുന്നത്. പൊലീസ് പട്രോളിങ് വാഹനത്തില്‍ സംഘം സഞ്ചരിക്കുന്നതിനിടെയാണ് മാവോയിസ്റ്റ് ആക്രമണമുണ്ടായത്. തുടര്‍ന്ന് അച്യുതാനന്ദ സാഹുവും വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരും പൊലീസുകാരും കൊല്ലപ്പെട്ടു. ആരന്‍പൂര്‍ ഗ്രാമത്തിലെ നില്‍വായയില്‍ വച്ചായിരുന്നു ആക്രമണം.
ഒഡീഷയില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി സംസ്ഥാനത്തിന്‍റെ വികസനത്തിനായി 1550 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്.
Post Your Comments