മുംബൈ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ പ്രമുഖ കമ്പനിയ്ക്ക് നഷ്ടമായത് 130 കോടി രൂപ. മുംബൈയിലെ ഒരു ഇറ്റാലിയന്‍ കമ്പനിക്കാണ് 130 കോടി രൂപ നഷ്ടപ്പെട്ടത്. രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പാണിതെന്നു കരുതപ്പെടുന്നു.
മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ഇറ്റാലിയന്‍ കമ്പനിയുടെ മേധാവിക്ക് മാതൃകമ്പനിയുടെ സിഇഒയുടെ പേരില്‍ ഇ-മെയില്‍ അയച്ചാണ് ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയത്. ഒരു ഏറ്റെടുക്കലിനായി പണം ആവശ്യമുണ്ടെന്നായിരുന്നു ഇ-മെയില്‍. സിഇഒയുടെ െ-മെയിലിനു സമാനമായ ഐഡിയായിരുന്നു ഹാക്കര്‍മാര്‍ ഉപയോഗിച്ചത്. ഇതിനോട് അനുബന്ധിച്ച് നിരവധി കോണ്‍ഫറന്‍സ്് കോളുകളും ഹാക്കര്‍മാര്‍ നടത്തി. ഇതേതുടര്‍ന്ന് ഇന്ത്യയിലെ കമ്പനി മേധാവി വിവിധ സമയങ്ങളിലായി പണം അയച്ചുനല്‍കുകയായിരുന്നു. പിന്നീടാണ് തട്ടിപ്പ് സംബന്ധിച്ചു സൂചന ലഭിക്കുന്നത്. തട്ടിപ്പ് സംബന്ധിച്ചു കഴിഞ്ഞ ദിവസം കമ്പനി പോലീസില്‍ പരാതിപ്പെട്ടു. സൈബര്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്.
Post Your Comments