News

ലെനിന്‍ രാജേന്ദ്രന്റെ വിയോഗത്തെ കുറിച്ച് മന്ത്രി എ.കെ.ബാലന്‍

തിരുവനന്തപുരം: ലെനിന്‍ രാജേന്ദ്രന്റെ വിയോഗത്തെ കുറിച്ച് മന്ത്രി എ.കെ.ബാലന്‍. വ്യക്തിപരമായി ഏറെ അടുപ്പമുള്ള സുഹൃത്തും അതോടൊപ്പം മലയാള സിനിമയ്ക്കും പുരോഗമന രാഷ്ട്രീയ സാംസ്‌കാരിക മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ലെനിന്‍ രാജേന്ദ്രന്റെ വിയോഗം തീരാ നഷ്ടമാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന ഫിലിം ഡെവലപ്മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ കൂടിയാണ് ലെനിന്‍ രാജേന്ദ്രന്‍.

ആദ്യസിനിമയായ വേനല്‍ മുതല്‍ ഇടവപ്പാതി വരെ ലെനിന്‍ രാജേന്ദ്രന്‍ ചെയ്ത 16 ചലച്ചിത്രങ്ങളും മലയാളസിനിമാ ലോകത്ത് വേറിട്ടുനില്‍ക്കുന്നതായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.. ഈ വര്‍ഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ റീട്രോസ്പെക്ടീവ് വിഭാഗത്തില്‍ ലെനിന്‍ രാജേന്ദ്രന്റെ സിനിമകളായിരുന്നു പ്രദര്‍ശിപ്പിച്ചത്. പ്രണയം, കുടുംബം, സമൂഹം, വ്യക്തി എന്നിവയിലൂടെ സഞ്ചരിക്കുന്ന സംഘര്‍ഷങ്ങളും സംവാദങ്ങളും നിറഞ്ഞതായിരുന്നു ലെനിന്റെ സൃഷ്ടികള്‍. പ്രമുഖ സാഹിത്യകൃതികളെയും ചരിത്രത്തെയും തന്റെ സിനിമകള്‍ക്കായി മനോഹരമായി ഉപയോഗിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button