അബുദാബി: വാട്സ്ആപിലൂടെ മേസേജ് അയച്ച് പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാവിനെതിരെ അബുദാബി കോടതിയില്‍ വിചാരണ. തന്റെ നമ്പര്‍ എങ്ങനെ ഇയാള്‍ക്ക് ലഭിച്ചുവെന്ന് അറിയില്ലെന്നും എന്നാല്‍ മെസേജ് അയച്ച് തന്നെ നിരന്തരം ശല്യം ചെയ്യുകയാണെന്നും പെണ്‍കുട്ടി പരാതിയില്‍ ആരോപിച്ചിരുന്നു.
മെസേജുകള്‍ക്ക് മറുപടി അയക്കാതിരുന്നിട്ടും യുവാവ് പിന്മാറിയില്ല. പിന്നെയും മെസേജുകള്‍ ലഭിച്ചതോടെയാണ് യുവതി പരാതി നല്‍കിയത്. ടെലികോം കമ്പനിയില്‍ നിന്ന് യുവാവിന്റെ വിവരങ്ങള്‍ പബ്ലിക് പ്രോസിക്യൂഷന്‍ അധികൃതര്‍ ശേഖരിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായപ്പോള്‍ തനിക്കെതിരായ ആരോപണങ്ങള്‍ യുവാവ് നിഷേധിച്ചു. താന്‍ ഒരു മേസേജ് മാത്രമേ അയച്ചിട്ടുള്ളൂവെന്നായിരുന്നു വാദം. പെണ്‍കുട്ടിയെ തനിക്ക് അറിയില്ല. അമ്മയുടെ ഫോണില്‍ നിന്നാണ് നമ്പര്‍ ലഭിച്ചത്. ബന്ധുവാണെന്ന് കരുതി മെസേജ് അയക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. കേസ് ജനുവരി 21ലേക്ക് കോടതി മാറ്റിവെച്ചു.
Post Your Comments