
നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്‌സിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി ഏഴിന് ചിത്രം പ്രദര്‍ശനത്തിനെത്തും. മഹേഷിന്റെ പ്രതികാരത്തിനും, തൊണ്ടിമുതലിന് ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയെഴുതുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.
ഷെയ്ന്‍ നിഗം, സൗബിന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ അണിനിരക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ വില്ലനായെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദൂരദര്‍ശന്റെ സിഗ്‌നേച്ചര്‍ സോങ്ങില്‍ എത്തിയ കുമ്പളങ്ങി നൈറ്റ്‌സിന്റെ ടീസറിന് വന്‍ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്
ദിലീഷ് പോത്തനും നസ്രിയയും ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രത്തിന്റെ ടീസറും, ഫസ്റ്റ് ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈമയൗവിനായി ക്യാമറ കൈകാര്യം ചെയ്ത് ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സെഞ്ചുറി ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്.
Post Your Comments