തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രി മുതല്‍. സംയുക്ത ട്രേഡ് യൂണിയന് സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പിരിച്ചുവിട്ട മുഴുവന്‍ തൊഴിലാളികളേയും തിരിച്ചെടുക്കുക, ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
പണിമുടക്കിന് മുന്നോടിയായി വിവിധ യൂണിറ്റുകളില്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കും. അനിശ്ചിതകാല പണിമുടക്ക് പൂര്‍ണ വിജയമാക്കണമെന്ന് ട്രേഡ് യൂണിയന് സംയുക്ത സമിതി തൊഴിലാളികളോട് അഭ്യര്‍ഥിച്ചു. അതേസമയം തൊഴിലാളി സംഘടനകളുമായി ബുധനാഴ്ച രാവിലെ പത്തിന് ചര്‍ച്ച നടക്കും. കെ.എസ്.ആര്.ടി.സി ആസ്ഥാനത്ത് എം.ഡി ടോമിന് തച്ചങ്കരിയാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.
Post Your Comments