കർണാടക രാഷ്ട്രീയത്തിലെ പ്രതിസന്ധി അയവില്ലാതെ തുടരുന്നു. ഡല്‍ഹിയിലുള്ള ബിജെപി എംഎല്‍എമാര്‍ ദേശീയനേതൃത്വവുമായി ചർച്ച നടത്തും.102 എംഎല്‍എമാരും ഗുഡ്ഗാവിലെ ഹോട്ടലില്‍ തുടരുകയാണ്. ഇതിനിടെ കെ.സി.വേണുഗോപാല്‍ ബംഗളൂരുവിൽ ജി.പരമേശ്വരയെയും, സിദ്ധരാമയ്യേയും കണ്ടു ചർച്ച നടത്തി.കര്‍ണാടക സര്‍ക്കാരിനെ മറിച്ചിടാന്‍ മൂന്ന് എംഎല്‍എമാരെ ബിജെപി തട്ടിയെടുത്തെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
224 അംഗ കര്‍ണ്ണാടക നിയമസഭയില്‍ 104 സീറ്റോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരണത്തിലെത്താന്‍ കഴിഞ്ഞില്ല. കര്‍ണ്ണാടകയില്‍ രാഷ്ട്രീയ പോരുകള്‍ മുറുകുന്ന സാഹചര്യത്തില്‍ രാജ്ഭവന് സുരക്ഷ ശക്തമാക്കി. സഖ്യസർക്കാരിനെ താഴെയിറക്കാൻ ബിജെപി മൂന്ന് കോൺഗ്രസ് എംഎൽഎമാരെ തട്ടിയെടുത്തെന്നും ഇവർ മുംബയിലെ റിസോർട്ടിൽ ബിജെപി നേതാക്കൾക്കൊപ്പമാണുള്ളതെന്നും കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാർ ആരോപിച്ചിരുന്നുവെങ്കിലും കുമാര സ്വാമി ഇത് നിഷേധിച്ചിരുന്നു.
Post Your Comments