ന്യൂ ഡൽഹി : കോഫി വിത് കരണ്‍ ജോഹര്‍ എന്ന ചാറ്റ് ഷോയ്ക്കിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ ബിസിസിഐയോട് ക്ഷമാപണം നടത്തി ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും കെ.എല്‍.രാഹുലും. ഇരുവര്‍ക്കും നല്കിയ കാരണംകാണിക്കല്‍ മറുപടിയിലാണ് താരങ്ങൾ മാപ്പ് പറഞ്ഞത്. തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും ഇനി ആവര്‍ത്തിക്കില്ലെന്നുമാണ് ഇരുവരും മറുപടി നല്‍കിയത്
കമ്മറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് നേരത്തെ നല്കിയ കാരണം കാണിക്കല്‍ നോട്ടീസിൽ ഇരുവരും മാപ്പപേക്ഷ സഹിതം മറുപടി നല്‍കിയെങ്കിലും അത് സ്വീകാര്യമല്ലെന്നും നടപടിക്ക് വിധേയരാകണമെന്നും ചെയര്മാന് വിനോദ് റായ് നിര്‍ദ്ദേശിച്ചു. തുടർന്ന് ഓസ്ട്രേലിയയില്‍ ഏകദിന പരമ്പരയിൽ നിന്നും താല്‍ക്കാലിക സസ്പെന്ഷന് ലഭിച്ച ഇരുവരോടും നാട്ടിലേക്ക് മടങ്ങാനും ബിസിസിഐ അറിയിച്ചു. ലോകകപ്പ് ടീമില്‍ ഇരുവരെയും ഉള്‍പ്പെടുത്താനുള്ള സാധ്യതയുണ്ടെങ്കിലും ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും നടക്കുന്ന പരമ്പരയില്‍ കളിക്കാന്‍ കഴിഞ്ഞേക്കില്ല എന്നാണ് റിപ്പോർട്ട്.
Post Your Comments