Latest NewsKeralaIndia

പിണറായിയുടെ മരണം ആഗ്രഹിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റ് : രണ്ടുപേർ അറസ്റ്റിൽ

ബിജെപി പ്രവർത്തകർ നൽകുന്ന ഒരു പരാതിയിൽ പോലും പോലീസ് നടപടി എടുക്കില്ലെന്നാണ് പ്രധാന ആരോപണം.

ചാരുംമൂട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മരണം ആഗ്രഹിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട രണ്ടുപേരെ സിപിഎം നേതാവിന്റെ പരാതിയിൽ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ കരസേന ഉദ്യോഗസ്ഥനായ അംബുജാക്ഷന്‍ (47), അനില്‍ (38) എന്നിവരെയാണ് നൂറനാട് എസ് ഐ വി ബിജുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സി പി എം ചാരുംമുട് ലോക്കല്‍ സെക്രട്ടറി ഒ സജികുമാറിന്‍റെ രേഖാമൂലമുള്ള പരാതിയിലാണ് കേസെടുത്തത്.

ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിട്ടുള്ളവരേയും, സോഷ്യല്‍ മീഡിയ വഴി വര്‍ഗ്ഗീയ പ്രചരണം നടത്തുന്നവരേയും നിരീക്ഷിച്ചു വരികയാണെന്ന് നൂറനാട് എസ് ഐ വ്യക്തമാക്കി. എന്നാൽ സംഭവത്തിനെതിരെ വ്യാപകമായ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ബിജെപി പ്രവർത്തകർ നൽകുന്ന ഒരു പരാതിയിൽ പോലും പോലീസ് നടപടി എടുക്കില്ലെന്നാണ് പ്രധാന ആരോപണം. ഭരണ സ്വാധീനം ഉപയോഗിച്ച് സിപിഎം അനുഭാവികൾ പലരെയും കള്ളക്കേസിൽ കുടുക്കുന്നതായും ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button