ചാരുംമൂട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മരണം ആഗ്രഹിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട രണ്ടുപേരെ സിപിഎം നേതാവിന്റെ പരാതിയിൽ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ കരസേന ഉദ്യോഗസ്ഥനായ അംബുജാക്ഷന്‍ (47), അനില്‍ (38) എന്നിവരെയാണ് നൂറനാട് എസ് ഐ വി ബിജുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സി പി എം ചാരുംമുട് ലോക്കല്‍ സെക്രട്ടറി ഒ സജികുമാറിന്‍റെ രേഖാമൂലമുള്ള പരാതിയിലാണ് കേസെടുത്തത്.
ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിട്ടുള്ളവരേയും, സോഷ്യല്‍ മീഡിയ വഴി വര്‍ഗ്ഗീയ പ്രചരണം നടത്തുന്നവരേയും നിരീക്ഷിച്ചു വരികയാണെന്ന് നൂറനാട് എസ് ഐ വ്യക്തമാക്കി. എന്നാൽ സംഭവത്തിനെതിരെ വ്യാപകമായ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ബിജെപി പ്രവർത്തകർ നൽകുന്ന ഒരു പരാതിയിൽ പോലും പോലീസ് നടപടി എടുക്കില്ലെന്നാണ് പ്രധാന ആരോപണം. ഭരണ സ്വാധീനം ഉപയോഗിച്ച് സിപിഎം അനുഭാവികൾ പലരെയും കള്ളക്കേസിൽ കുടുക്കുന്നതായും ആരോപണമുണ്ട്.
Post Your Comments