കൊച്ചി: ഇനി കൊച്ചിയിലും എത്തും ഇലക്ട്രിക്ക് ബസ്സുകള്‍. സ്വകാര്യബസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇലക്ട്രിക് ബസുകള്‍ വാങ്ങിക്കാനാണ് പുതിയ പദ്ധതി. കൊച്ചിയില്‍ സര്‍വീസ് നടത്തുന്ന മെട്രോ ബസ് കമ്പനികളുടെ കൂട്ടായ്മയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുക. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഡീസല്‍ബസുകള്‍ക്ക് പകരം ഇലക്ട്രിക് ബസുകളാവും നിരത്തിലിറങ്ങുക.
Post Your Comments