കൊല്ലം: കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചതിന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും റോഡ് ഷോ നടത്താന്‍ തീരുമാനം. കൊല്ലം എം പി എന്‍ കെ പ്രേമചന്ദ്രനും റോഡ് ഷോയില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ട്. ഔദ്യോഗിക പരിപാടിയാണെങ്കില്‍ പങ്കെടുക്കുമെന്ന് പ്രേമചന്ദ്രന് വ്യക്തമാക്കി. റോഡ് ഷോയില്‍ ആരൊക്കെയുണ്ടാകും എന്നകാര്യത്തില്‍ കുറച്ച് സമയത്തിനകം തീരുമാനമെടുക്കും.
മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെ 13.14 കിലോമീറ്റര്‍ ദൂരമുള്ള ബൈപ്പാസാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുന്നത്.
തിരുവനന്തപുരത്തെ വ്യോമസേന വിമാനത്താവളത്തിന്റെ ടെക്നിക്കല്‍ ഏരിയയില്‍ വൈകിട്ട് നാല് മണിയോടെ വിമാനമിറങ്ങിയ മോദി ഇവിടെ നിന്നും ഹെലികോപ്ടര്‍ മാര്‍ഗ്ഗത്തിലാണ് കൊല്ലത്ത് എത്തിയത്.
Post Your Comments