Latest NewsKeralaIndia

പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി മുത്തലാഖിന് ഇരയായതിന്റെ നാലാം വാർഷികത്തിൽ ടി.സിദ്ധിഖിന്റെ ഭാര്യയായിരുന്ന നസീമയ്ക്ക് പറയാനുള്ളത്

കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ പലതും സംഭവിച്ചു. വ്യക്തിപരമായും, ശാരീരികമായും,മാനസികമായും തളർത്താൻ ശ്രമിച്ചു.

കൊച്ചി: ക്യാൻസർ ബാധിതയായിരുന്ന തന്നെയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും കൊണ്ഗ്രെസ്സ് നേതാവ് അഡ്വക്കേറ്റ് ടി സിദ്ധിഖ് മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചതിന്റെ നാലാം വാർഷികത്തിൽ ഇപ്പോൾ തങ്ങളുടെ ജീവിതം എങ്ങനെയെന്ന് വെളിപ്പെടുത്തി നസീമ. കട്ടപിടിച്ച രക്തധമനികളെ നോക്കി ഏതാനും ദിവസങ്ങൾക്കകം ആറടി മണ്ണിലേക്ക് താഴ്ത്തപ്പെടും എന്ന് മോഹിച്ചവർക്ക് മുമ്പിൽ ഞാനിന്നും രണ്ടുമക്കളെയും കൊണ്ട് അത്യാവശ്യം നല്ല ആരോഗ്യത്തോടെ കഴിഞ്ഞുപോകുന്നുവന്നു അവർ ഫേസ്‌ബുക്കിൽ പ്രതികരിച്ചു. കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ പലതും സംഭവിച്ചു. വ്യക്തിപരമായും, ശാരീരികമായും,മാനസികമായും തളർത്താൻ ശ്രമിച്ചു.

പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയുമായി ഞാൻ തെണ്ടി നടക്കും എന്ന് ചിലർ വ്യാമോഹിച്ചു .തോറ്റു പോകാൻ പാടില്ലെന്ന് മനസ്സ് എപ്പോഴും ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. അതുകൊണ്ടുതന്നെ എന്നും ജയിച്ചു കാണിച്ചു കൊണ്ടിരിക്കുന്നു എന്നും അവർ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം;

സംഭവബഹുലമായ മുത്തലാക്കിന്റെ നാലാമത് ഓർമ്മ വർഷമാണ് ഇന്ന്. ഒരു പൂ പറിക്കുന്ന ലാഘവത്തോടെ എന്നെയും മക്കളെയും ജീവിതത്തിൽ നിന്നും പറിച്ചെറിഞ്ഞതിന്റെ നോവുന്ന ഓർമദിനം. അപരവൽക്കരിക്കപ്പെട്ട സ്വപ്നങ്ങളും പേറി ഞങ്ങളിന്നും നടന്നുകൊണ്ടേയിരിക്കുന്നു. കട്ടപിടിച്ച രക്തധമനികളെ നോക്കി ഏതാനും ദിവസങ്ങൾക്കകം ആറടി മണ്ണിലേക്ക് താഴ്ത്തപ്പെടും എന്ന് മോഹിച്ചവർക്ക് മുമ്പിൽ ഞാനിന്നും രണ്ടുമക്കളെയും കൊണ്ട് അത്യാവശ്യം നല്ല ആരോഗ്യത്തോടെ കഴിഞ്ഞുപോകുന്നു. നാലു വർഷങ്ങൾക്കിടയിൽ പലതും സംഭവിച്ചു. വ്യക്തിപരമായും, ശാരീരികമായും,മാനസികമായും തളർത്താൻ ശ്രമിച്ചു. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയുമായി ഞാൻ തെണ്ടി നടക്കും എന്ന് ചിലർ വ്യാമോഹിച്ചു . Image result for t siddique naseema

 

തോറ്റു പോകാൻ പാടില്ലെന്ന് മനസ്സ് എപ്പോഴും ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. അതുകൊണ്ടുതന്നെ എന്നും ജയിച്ചു കാണിച്ചു.
നാലു വർഷങ്ങൾക്കപ്പുറത്തെ ഇന്നലെകളിൽ സ്നേഹത്തിന്റെ , കരുതലിന്റെ , ആശ്വാസത്തിന്റെ കൈ സ്പർശമായിരുന്ന പലരും നേരിൽ കാണുമ്പോൾ മുഖം തിരിച്ചു നടന്നു പോകുന്നത് കണ്ടപ്പോൾ സങ്കടമല്ല അവരോട് സഹതാപമാണ് തോന്നിയത്. കാപട്യത്തിന്റെ നൂലുകൾ കൊണ്ട് നെയ്തെടുത്ത പളപളാ മിന്നുന്ന ഖാദി കുപ്പായത്തിന്റെ തിളക്കത്തിൽ എല്ലാം വെട്ടിപ്പിടിക്കാൻ ഓടുന്ന ഓട്ടത്തിനിടയിൽ സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞുങ്ങളെ അവഗണിച്ചു പോകുന്നത് കാണുമ്പോൾ സങ്കടം തോന്നിയിട്ടുണ്ട്. പറക്കമുറ്റാത്ത മക്കളെ മാറോടു ചേർത്തുപിടിച്ചു കരഞ്ഞു തീർന്ന ഇന്നലെകളിലെ ഭയാനകമായ രാത്രികളെ ഇന്നു ഞാൻ ഓർക്കാൻ പോലും ഇഷ്ടപ്പെടുന്നില്ല.

നിസ്സഹായയായി പൊതുസമൂഹത്തിനു മുമ്പിൽ പ്രത്യക്ഷപ്പെടാൻ എനിക്ക് മനസ്സില്ലായിരുന്നു. നാളെയും അങ്ങനെതന്നെ. മക്കൾ വലുതായി വരുന്നു. അവർക്ക് നല്ലതും ചീത്തയും തിരിച്ചറിയാനുള്ള പ്രായമെത്തി. മനസ്സിലെ കനൽ കെട്ടടങ്ങി കഴിഞ്ഞിരിക്കുന്നു. ഇനി എന്റെ നാളുകളാണ്. പകുതി വഴിക്ക് മുറിഞ്ഞുപോയ സ്വപ്നങ്ങളുടെ ബലിഷ്ഠമായ പാലം പുനർനിർമിക്കണം. സന്തോഷത്തിന്റെ പുലരികൾ എനിക്കും കുട്ടികൾക്കും ഉണ്ടാക്കിയെടുക്കണം. ജീവിതത്തെ മനോഹരമായി ഞങ്ങള്‍ക്കും ആസ്വദിക്കണം. ഇക്കാലയളവിൽ താങ്ങായി, തണലായി, സാന്ത്വനത്തിന് കൈ സ്പർശമായി കൂടെ നിന്ന നല്ല മനസ്സുകൾക്ക് നന്ദി…! തോൽക്കാൻ മനസ്സില്ലെന്ന് പ്രഖ്യാപിക്കുമ്പോഴാണ് ജീവിതം മഹത്തരമാക്കുന്നത്. എല്ലാവരോടും സ്നേഹം മാത്രം. അല്ലെങ്കിലും ഈ നശ്വര ജീവിതത്തിൽ പകയും വെറുപ്പും മനസ്സിൽ തീക്കനൽ മാത്രമേ നിറയ്ക്കൂ. സ്നേഹം

shortlink

Related Articles

Post Your Comments

Related Articles


Back to top button