![minor girl](/wp-content/uploads/2019/01/miror-girl.jpg)
കന്താമല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ട്രൈബല്‍ സ്‌കൂളിന്റെ ഹോസ്റ്റലില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഒഡീസയിലെ കന്താമല്‍ ജില്ലയിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് സേവ ആശ്രമം സ്‌കൂളിന്റെ ഹോസ്റ്റലില്‍ പ്രസവിച്ചത്.
പെണ്‍കുട്ടിയെയും കുഞ്ഞിനെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിന്റെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ആറ് ഉദ്യോഗസ്ഥരെ പുറത്താക്കി. ഇതുമായി ബന്ധപ്പെട്ട് കുടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരികയാണ്.
Post Your Comments