KeralaLatest NewsNewsInternational

ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രവാസിയുടെ കുടുംബത്തിന് നാട്ടിലെത്തി സഹായധനം കൈമാറി; കമ്പനി ഉടമയുടെ നന്മയെ വാഴ്ത്തി പ്രവാസലോകം

ചെങ്ങന്നൂര്‍: ജോലി സ്ഥലത്തുവെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രവാസിയുടെ കുടുംബാംഗങ്ങള്‍ക്ക് നാട്ടിലെത്തി സഹായധനം കൈമാറി കമ്പനിയുടമ. ഗള്‍ഫിലെ കമ്പനിയില്‍ ജോലിയെടുത്തിരുന്ന ചെങ്ങന്നൂര്‍ സ്വദേശി ബിജുവിന്റെ കുടുംബത്തെ കാണാനായാണ് ഹംബര്‍ട്ട് ലീ എന്ന കമ്പനി ഉടമസ്ഥന്‍ എത്തിയത്.

ജോലിസ്ഥലത്തുവെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട ബിജുവിന്റെ കുടുംബത്തിന് നല്‍കാനുള്ള ഇന്‍ഷ്വറന്‍സ് തുകയും ഇതോടൊപ്പം മാനേജ്‌മെന്റും സ്്റ്റാഫും ചേര്‍ന്ന് പിരിച്ച തുകയുമായാണ് ഹംബര്‍ട്ട് ലീ ചെങ്ങന്നൂരില്‍ എത്തിയത്. ബിജുവിന്റെ വീട്ടിലെത്തി അമ്മയേയും ഭാര്യയെയും കുട്ടികളെയും കണ്ട അദ്ദേഹം അവരെ ആശ്വസിപ്പിച്ചു. ബിജുവിന്റെ കുടുംബത്തിന് അദ്ദേഹം 33.5 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
വിദേശത്ത് പണിസ്ഥലത്തെ അപകടങ്ങളില്‍പ്പെട്ട് ജീവന്‍ നഷ്ടമാകുന്നവര്‍ക്ക് പലപ്പോഴും നഷ്ടപരിഹാരം പോലും വളരെ നാളുകള്‍ക്ക് ശേഷമാണ് ലഭിക്കുന്നത്. അതിനായി കുടുംബാംഗങ്ങള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് ഹംബര്‍ട്ട് ലീ എന്ന കമ്പനി ഉടമസ്ഥന്റെ വ്യത്യസ്ഥമായ പെരുമാറ്റം.

shortlink

Related Articles

Post Your Comments

Related Articles


Back to top button