KeralaLatest NewsIndia

എസ്.എന്‍.ഡി.പി യോഗം ഡയറക്‌ടര്‍ ബോര്‍ഡ് അംഗം ഷാജി വെട്ടൂരാന്‍ നിര്യാതനായി

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ഡയറക്‌ടര്‍ ബോര്‍ഡ് അംഗവും മുന്‍ യോഗം കൗണ്‍സിലറും വെട്ടൂരാന്‍ നാച്ചുറ കമ്പനി ഉടമയുമായ കുമാരപുരം ബര്‍മ്മ റോഡ് ശ്യാം നിവാസില്‍ ഷാജി വെട്ടൂരാന്‍ (57)​ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം.

രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ:അഡ്വ.റാണി. മകള്‍ അര്‍പ്പിത. സംസ്കാരം പിന്നീട്. വെള്ളാപ്പള്ളി നടേശനെതിരെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചു പരാജയപ്പെട്ട ആളായിരുന്നു ഷാജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button