നിങ്ങള്‍ പൂജാ പുഷ്പങ്ങളും ഇലകളും ഇറുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഏറ്റവും പ്രധാനം ശരീരശുദ്ധി തന്നെ. തുളസിയിലയും കൂവളത്തിലയും ഓരോ ഇതളായി പറിക്കരുത്. ഒരിക്കല്‍ അര്‍ച്ചിച്ചവ, മണത്തു നോക്കിയവ, നിലത്തു വീണതോ വാടിയതോ ആയ പൂക്കള്‍ ഇവ ഒഴിവാക്കണം. ശിവ പൂജയ്ക്ക് മുല്ലപ്പൂവും കൈതപ്പൂവും വിഷ്ണു പൂജയ്ക്ക് ഉമ്മത്തിന്‍ പൂവും ദേവി പൂജയ്ക്ക് എരുക്കിന്‍ പൂവും ഗണപതിക്ക് തുളസിയും ഉപയോഗിക്കാറില്ല. ശിവന് കൂവളത്തിലയും വിഷ്ണുവിന് തുളസിയിലയും പ്രധാനമാണ്. ശാക്തേയ പൂജകള്‍ക്ക് ചുവന്ന തെച്ചി, താമര, ചെമ്പരത്തി, പിച്ചകം, നന്ദ്യാര്‍വട്ടം, മുല്ലപ്പൂവ്, നാഗപ്പൂവ്, കൃഷ്ണക്രാന്തി ഇവ വിശേഷകരമാണ്. ഇത്തരത്തില്‍ പൂജാ പുഷ്പങ്ങള്‍ ഒരുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചു വേണം ചെയ്യാന്‍.
Post Your Comments