Latest NewsNewsIndia

ജാര്‍ഖണ്ഡില്‍ പോലീസ് മാവോയിസ്റ്റ് നേതാവിനെ വധിച്ചു

ദുങ്ക: ജാര്‍ഖണ്ഡില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു. മേഖല കമാന്‍ഡര്‍ ഷാദേവ് റായിയാണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളുടെ തലയ്ക്ക് പൊലീസ് 10 ലക്ഷം രൂപ വിലയിട്ടിരുന്നു.

ചതുപഡയിലെ വന മേഖലയില്‍ എസ്എസ്ബിയും പൊലീസും നടത്തിയ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.ദുംങ്ക ജില്ലയിലെ ശികാരിപാറ വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. 2013ല്‍ പകുര്‍ ജില്ലാ പോലീസ് സൂപ്രണ്ട് അമര്‍ജീത് ബലിഹറിനെ കൊലപ്പെടുത്തിയതില്‍ മുഖ്യ പങ്കുവഹിച്ചയാളാണു ഷാദേവ്
ഷാദേവ് റായിക്കൊപ്പമുള്ളവര്‍ വനത്തിലേക്ക് ഓടി രക്ഷപെട്ടു. ഇവര്‍ക്കായി സുരക്ഷസേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button