ന്യൂഡല്‍ഹി: പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അമിക്കസ് ക്യൂറി പദവിയില്‍ നിന്ന് ഗോപാല്‍ സുബ്രഹ്മണ്യം ഒഴിയുന്നു. തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗോപാല്‍ സുബ്രഹ്മണ്യം സുപ്രിം കോടതിയെ സമീപിച്ചു. വ്യക്തിപരമായ അസൗകര്യങ്ങളുള്ളതിനാലാണ് പദവി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം സുപ്രിം കോടതിക്ക് സമര്‍പ്പിച്ച കത്തില്‍ പറയുന്നു. നവംബര്‍ 25 നാണ് കത്ത് നല്‍കിയത്. നേരത്തേ പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ അമിക്കസ് ക്യൂറി സ്ഥാനവും അദ്ദേഹം ഒഴിഞ്ഞിരുന്നു.
2012 ലാണ് ഗോപാല്‍ സുബ്രഹ്മണ്യത്തിനെ അമിക്കസ് ക്യൂറിയായി സുപ്രിംകോടതി നിയമിച്ചത്. ക്ഷേത്രത്തിലെ അമൂല്യമായ നിധികളില്‍ പലതും നഷ്ടമായെന്ന് സുപ്രിം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ക്ഷേത്ര ഭരണകാര്യങ്ങളില്‍ കോടതി കൂടുതലായി ഇടപെടുകയും നീരീക്ഷിക്കുകയും ചെയ്തിരുന്നു. പദ്മനാഭ സ്വാമി ക്ഷേത്രം സംബന്ധിച്ച കേസിന്റെ അന്തിമ വാദം അടുത്ത് തന്നെ കോടതിയില്‍ നടക്കാനിരിക്കെയാണ് അമിക്കസ് ക്യൂറി സ്ഥാനം ഒഴിയാന്‍ താത്പര്യം പ്രകടിപ്പിച്ച് ഗോപാല്‍ സുബ്രഹ്മണ്യം കോടതിയെ സമീപിച്ചിരിക്കുന്നത്.
യമിച്ചത്. ക്ഷേത്രത്തിലെ അമൂല്യമായ നിധികളില്‍ പലതും നഷ്ടമായെന്ന് സുപ്രിം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ക്ഷേത്ര ഭരണകാര്യങ്ങളില്‍ കോടതി കൂടുതലായി ഇടപെടുകയും നീരീക്ഷിക്കുകയും ചെയ്തിരുന്നു. പദ്മനാഭ സ്വാമി ക്ഷേത്രം സംബന്ധിച്ച കേസിന്റെ അന്തിമ വാദം അടുത്ത് തന്നെ കോടതിയില്‍ നടക്കാനിരിക്കെയാണ് അമിക്കസ് ക്യൂറി സ്ഥാനം ഒഴിയാന്‍ താത്പര്യം പ്രകടിപ്പിച്ച് ഗോപാല്‍ സുബ്രഹ്മണ്യം കോടതിയെ സമീപിച്ചിരിക്കുന്നത്.
Post Your Comments