KeralaLatest News

പ്രതിപക്ഷ നേതാവും സംഘവും ഇന്ന് ആലപ്പാട് സന്ദർശിക്കും

കൊല്ലം: കരിമണല്‍ ഖനനപ്രദേശമായ ആലപ്പാട് സന്ദർശിക്കാൻ പ്രതിപക്ഷ നേതാവും സംഘവും ഇന്നെത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വി എം സുധീരന്‍ തുടങ്ങിയവരാണ് സന്ദർശനം നടത്തുന്നത്.

കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട് നടക്കുന്ന ജനകീയ സമരങ്ങളെ പരിഹസിച്ച മന്ത്രി ഇ പി ജയരാജനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ രംഗത്തെത്തി. മന്ത്രി സമരത്തെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കി പരിഹാരം കാണുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

കരിമണല്‍ ഖനനം നിര്‍ത്തിവച്ച്‌ സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. ഖനനം നിര്‍ത്തി വയ്ക്കില്ലെന്നാണ് വ്യവസായമന്ത്രിയുടെ നിലപാട്. ഖനനം നിര്‍ത്തിവയ്ക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് സമരസമിതിയും വ്യക്തമാക്കിയിട്ടുണ്ട്. സമരം ഇന്ന് 75-ാം ദിവസത്തിലേക്ക് കടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button