NewsIndia

മുംബൈ ബസ് സമരം ഏഴാം ദിവസത്തിലേക്ക്

മുംബൈ: ബൃഹന്‍മുംബൈ ഇലക്ട്രിസിറ്റി സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട്(ബെസ്റ്റ്) തൊഴിലാളികളുടെ സമരം ഏഴാംദിനത്തിലേക്ക്. ശമ്പളവര്‍ധനയും പുതിയ വേതനക്കരാറും ആവശ്യപ്പെട്ട് 32,000 തൊഴിലാളികള്‍ നടത്തുന്ന സമരം ശക്തമായതോടെ പ്രശ്‌നം പഠിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചു.

കഴിഞ്ഞ ദിവസം തൊഴിലാളി സംഘടനകള്‍ മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് സര്‍ക്കാര്‍ ഇടപെടല്‍. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാട് തൊഴിലാളികള്‍ സ്വീകരിച്ചതോടെ റോഡ് ഗതാഗതം താറുമാറായി. 2000 തൊഴിലാളികള്‍ ക്വാര്‍ട്ടേഴ്‌സ് ഒഴിയണമെന്നാവശ്യപ്പെട്ട് മാനേജ്‌മെന്റ് നോട്ടീസ് നല്‍കിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം മുലുന്ദ് ബസ് സ്റ്റാന്‍ഡില്‍ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു. സമരംമൂലം ഇതുവരെ 12 കോടിയിലേറെ രൂപയുടെ നഷ്ടമാണുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button