സന്നിധാനം: മകരവിളക്കിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര വൈകിട്ട് ശരംകുത്തിയില്‍ എത്തും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം പൊന്നമ്ബലമേട്ടില്‍ മകരവിളക്ക് തെളിക്കും. സന്നിധാനത്ത് എടേടിടത്തായാണ് മകരജ്യോതി ദര്‍ശനത്തിനായി സൗകര്യമൊരുക്കിയിരിക്കുന്നത്.
പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നാണ് തിരുവാഭരണഘോഷയാത്ര ആരംഭിച്ചത്. പതിനെട്ടാം പടിയിലെത്തിയാല്‍ തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്ബൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടയ്ക്കും. തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.30യ്ക്കാണ് ദീപാരാധന. തുടര്‍ന്ന് പൊന്നമ്ബലമേട്ടില്‍ മകരവിളക്ക് തെളിക്കും. വൈകിട്ട് ആറരയ്ക്ക് തിരുവാഭരണം ചാര്‍ത്തി ദീപാരാധന കഴിയുംവരെ തീര്‍ഥാടകരെ പതിനെട്ടാം പടി കയറാന്‍ അനുവദിക്കില്ല.
ഹില്‍ടോപ്പില്‍ ഇത്തവണ മകരജ്യോതി ദര്‍ശനത്തിന് സൗകര്യമില്ല. അതിന് പകരം മറ്റ് താല്‍ക്കാലികകേന്ദ്രങ്ങളിലാണ് മകരജ്യോതി ദര്‍ശനത്തിന് സൗകര്യമൊരുക്കിയിരിക്കുന്നത്.
Post Your Comments