തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍, പ്രചരണസമിതി അധ്യക്ഷന്‍ കെ.മുരളീധരന്‍ എന്നിവരേയാണ് ഡല്‍ഹിയേക്ക് ചര്‍ച്ചക്കായി ഹൈക്കമാന്‍ഡ് ക്ഷണിച്ചിരിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും സ്ഥാനാര്‍ഥി നിര്‍ണയവുമായിരിക്കും ചര്‍ച്ചകളിലെ മുഖ്യഅജന്‍ഡ.
സ്ഥാനാര്‍ഥി നിര്‍ണയം അടുത്ത മാസത്തോടെ പൂര്‍ത്തീകരിച്ചതിന് ശേഷം തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസിയുടേയും മുന്നില്‍ കാണുന്നത്.
Post Your Comments