പത്തനംതിട്ട: കേരളത്തിലെ അമ്മമാര്‍ കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ ഉപേക്ഷിച്ചത് 567 കുഞ്ഞുങ്ങളെ. കുടുംബപ്രശ്‌നങ്ങള്‍ പോലുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദമ്പതികള്‍ ഒരുമിച്ചും അല്ലാതെയും സര്‍ക്കാരിന്റെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത് 380 കുഞ്ഞുങ്ങളെയാണ്. വിവാഹിതരല്ലാത്ത അമ്മമാര്‍ പേരും വിലാസവും അറിയിച്ച് കൈമാറിയ കുട്ടികളും ഇതില്‍പ്പെടും.
110 കുഞ്ഞുങ്ങളെ അമ്മമാര്‍ കൈമാറിയത് പേരും വിലാസവും വെളിപ്പടുത്താതെയാണ്. ശിശുക്ഷേമ സമിതികളില്‍ സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ നിന്നും 77 കുഞ്ഞുങ്ങളെ ലഭിച്ചു. ഇത്തരത്തില്‍ ലഭിച്ച 187 കുഞ്ഞുങ്ങളില്‍ 95 ആണ്‍ കുഞ്ഞുങ്ങളും 92 പെണ്‍കുഞ്ഞുങ്ങളുമാണ്.
നാലുവര്‍ഷമായി ഉപേക്ഷിക്കപ്പെട്ട 567 കുഞ്ഞുങ്ങളില്‍ 554 പേരെ ദമ്പതികളും 13 പേരെ ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകളും ദത്തെടുത്തു. 2017ലെ ദത്തെടുക്കല്‍ നിയന്ത്രണ ചട്ടമനുസരിച്ച് ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകള്‍ക്കും ദത്തെടുക്കാം. എന്നാല്‍ ഏകരക്ഷിതാവായി എത്തുന്ന പുരുഷന്മാര്‍ക്ക് ആണ്‍കുട്ടികളെ മാത്രമേ ദത്തെടുക്കാന്‍ അനുവദിക്കുകയുള്ളൂ. സംസ്ഥാനത്ത് 1250 ദമ്പതികളാണ് ദത്തെടുക്കാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത്.
Post Your Comments