അബുദാബി : അമിതമായി മയക്ക് മരുന്ന് ഉപയോഗിച്ച 25 കാരനായ എമിറാത്തിയെ അറസ്റ്റ് ചെയ്യാനെത്തിയ ലഹരി വിരുദ്ധ സ്ക്വാഡിലെ പോലീസിനെ കയ്യോറ്റം ചെയ്തതിനും ലഹരി വസ്തുക്കള്‍ കെെയ്യില്‍ സൂക്ഷിച്ച കേസിലും കോടതി വാദ കേട്ടു. കേസിനാസ്പദമായ സംഭവം നടക്കുന്നത് ഒക്ടോബര്‍ മാസമാണ്.
ലഹരി വസ്തുക്കള്‍ അമിതമായി സൂക്ഷിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് എമിറാത്തിയെ പോലീസ് അറസ്റ്റ് ചെയ്യാനെത്തിയിരുന്നത്. ആ സമയം പ്രതി മുറിക്കുളളില്‍ വാതിലടച്ചിരിക്കുകയായിരുന്നു.വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഓഫീസറെ കത്തിക്ക് മുറിവേല്‍പ്പിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് മുറിക്കുളളില്‍ പ്രവേശിച്ചപ്പോള്‍ പ്രതി അറസ്റ്റ് ചെയ്യാന്‍ വിസമ്മതിക്കുകയും പോലീസിന് നേരേ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു.
കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ ശുചിമുറിയില്‍ ഒളിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരേയും അറസ്റ്റ് ചെയ്തു.പരിശോധനയില്‍ ഹാഷിഷ് , മെത്ത്, ആമ്പെറ്റാമിന്‍ തുടങ്ങിയ ലഹരി വസ്തുക്കള്‍ അമിതമായി ഉപയോഗിച്ചതായി തെളിഞ്ഞു. പ്രതിയെ കോടതി റിമാന്‍റ് ചെയ്തിരിക്കുകയാണ്. ജനുവരി 28 ന് വിധി പറയും.
Post Your Comments