അജ്മാന്‍ : ഷോപ്പിംഗ് മാളില്‍വെച്ച് അനുമതിയില്ലാതെ യുവതികളുടെ ചിത്രം പകര്‍ത്തിയയാള്‍ക്ക് 5000 ദിര്‍ഹം പിഴ വിധിച്ചു. അജ്മാനിലെ ചൈനാ മാളിലാണ് സംഭവം.
മാള്‍ സന്ദര്‍ശിക്കുകയായിരുന്ന തങ്ങളുടെ ദൃശ്യം ഒരാള്‍ മൊബൈലില്‍ പകര്‍ത്തുന്നതായി കണ്ടതിനെത്തുടര്‍ന്ന് രണ്ട് യുവതികള്‍ നല്‍കിയ പരാതിയിലാണ് കോടതി പിഴ ഈടാക്കിയത്. തങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതായി സംശയം തോന്നിയതോടെ യുവതികള്‍ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു. ഫോണ്‍ പരിശോധിച്ചപ്പോള്‍ യുവതികള്‍ മുന്‍പ് സന്ദര്‍ശിച്ച മാളുകളില്‍ നിന്നടക്കം ഏഴോളം വീഡിയോകള്‍ ഇയാള്‍ പകര്‍ത്തിയതായി മനസിലായി. ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഷോപ്പിംഗ് മാള്‍ ചിത്രീകരിച്ചപ്പോള്‍ യുവതികള്‍ അകപ്പെടുകയായിരുന്നുവെന്ന് പ്രതികള്‍ വാദിച്ചെങ്കിലും കോടതി പിഴ ചുമത്തി. യുഎഇ ഫെഡറല്‍ നിയമം 5/ 2012 പ്രകാരം അനുമതിയില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് ഒന്നരലക്ഷം ദിര്‍ഹം മുതല്‍ അഞ്ചുലക്ഷം ദിര്‍ഹം വരെ പിഴയോ തടവോ ലഭിക്കാവുന്ന കുറ്റമാണ്.
Post Your Comments