മലപ്പുറം: ഓണ്‍ലൈന്‍ വഴി സാമ്ബത്തിക തട്ടിപ്പ് നടത്തിവന്ന കാമറൂണ്‍ സ്വദേശി പിടിയില്‍. കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യണ്‍ സ്വദേശിയായ മൈക്കിള്‍ ബൂന്‍വി ബോന്‍വയെ പോലീസ് പിടികൂടി. മഞ്ചേരിയിലെ ഒരു മരുന്ന് കടയുടെ വിലാസം ഉപയോഗിച്ച് വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി. മരുന്ന്, ചെമ്ബുകമ്ബി, അ4 പേപ്പര്‍ തുടങ്ങിയവ കുറഞ്ഞ വിലക്ക് വില്‍ക്കാനുണ്ടെന്ന് വെബ്‌സൈറ്റില്‍ പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. വ്യാപാരികളില്‍നിന്ന് മുന്‍കൂറായി പണം വാങ്ങിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.
തമിഴ്‌നാട്ടില്‍നിന്നും കര്‍ണ്ണാടകയില്‍നിന്നുമായി നിരവധി വ്യാപാരികളാണ് പരസ്യം കണ്ട് തട്ടിപ്പ് സംഘത്തിന് മുന്‍കൂര്‍ പണം നല്‍കിയത്. പക്ഷേ ആവശ്യപ്പെട്ട സാധനങ്ങള്‍ വ്യാപാരികള്‍ക്ക് കിട്ടിയതുമില്ല. കബളിപ്പിക്കപ്പെട്ട വ്യാപാരികള്‍ വെബ്‌സൈറ്റിലെ വിലാസത്തില്‍ കാണുന്ന മഞ്ചേരിയിലെ മരുന്നുകടക്കെതിരെ പരാതിപ്പെട്ടു. ഇതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.
ഇയാള്‍ രഹസ്യമായി പാര്‍ക്കുന്നയിടം മനസിലാക്കി മഞ്ചേരി പൊലീസ് ഹൈദരാബാദിലെത്തി പിടികൂടുകയായിരുന്നു . പൊലീസ് എത്തിയെന്നറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചങ്കെലും നടന്നില്ല.
Post Your Comments