പുതിയ FZ16യെ വിപണിയിലെത്തിക്കാൻ ഒരുങ്ങി യമഹ. ജനുവരി 21 അവതരിപ്പിക്കുമെന്ന് കരുതുന്ന ബൈക്കിൽ ബെല്ലി പാനിന്റെയും പിറകിലെ ടയര്‍ ഹഗ്ഗറിന്റെയും വലുപ്പം കുറഞ്ഞിട്ടുണ്ട് എന്നതാണ് പ്രധാന പ്രത്യേകത. ടെയില്‍ലൈറ്റുകളിലോ, ഇന്‍ഡിക്കേറ്ററുകളിലോ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.
പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം എബിഎസ് സംവിധാനവും ഉൾപ്പെടുത്തും.എഞ്ചിനിൽ മറ്റും മാറ്റങ്ങൾ വരുത്തില്ല എന്നാണ് സൂചന. വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എബിഎസ് കൂടി ഉൾപ്പെടുന്നതിനാൽ ബൈക്കിന്റെ വില ഉയരുവാൻ സാധ്യതയുണ്ട്.
Post Your Comments