മൂന്നാര്‍: മൂന്നാറില്‍ കഠിനമായ തണുപ്പ് തുടരുന്നു. മൂന്നാര്‍ എസ്റ്റേറ്റ് മേഖലയില്‍ താപനില മൈനസ് ഡിഗ്രിയില്‍ നിന്നും ഒരു ഡിഗ്രിയിലെത്തി നില്‍ക്കുന്നുവെങ്കിലും തണുപ്പ് അതികഠിനമാണ്. ടൗണ്‍ മേഖലയില്‍ തണുപ്പിന് അല്‍പം ശമനം ഉണ്ടെങ്കിലും വിദൂര എസ്റ്റേറ്റുകളില്‍ ഇപ്പോഴും താപനില മൈനസ് നാലില്‍തന്നെ തുടരുകയാണ്. മൂന്നാറിന്റെ സമീപകാല ചരിത്രത്തില്‍ ആദ്യമായാണിങ്ങനെ. പുല്‍മൈതാനികള്‍ മഞ്ഞുകണങ്ങള്‍ വീണ് പരവതാനി വിരിച്ച നിലയിലാണ്. തണുപ്പ് ആസ്വദിക്കാന്‍ സന്ദര്‍ശകരുടെ പ്രവാഹമാണ്. 6000 മുതല്‍ 10,000 വരെ സന്ദര്‍ശകരെത്തുന്നതായാണ് കണക്ക്. അതേസമയം ഹെക്ടര്‍ കണക്കിന് തേയിലച്ചെടികള്‍ കരിഞ്ഞുണങ്ങി.
Post Your Comments