ഇന്ത്യക്കാരുടെ ദേശീയ പാനീയമായി തന്നെ വേണമെങ്കില്‍ ചായയെ കണകാക്കാം. ചായയില്ലാതെ ഒരു ദിവസം ആരംഭിക്കുക എന്നു പറഞ്ഞാല്‍ 90 ശതമാനം ആളുകള്‍ക്കും ചിന്തിക്കാന്‍ കൂടി ആവില്ല. കട്ടനില്‍ നിന്നും പാല്‍ ചായയില്‍ നിന്നും ബ്ലൂ ടീ, ഗ്രീ തുടങ്ങിയവ നമ്മുടെ വിപണിയെ കീഴടക്കിയിട്ട് വളരെ നാളുകള്‍ ആകുന്നു. എന്നാല്‍ ഇപ്പോഴത്തെ ഡിമാന്റ് തന്തൂരി ചായക്കാണ്. പാലും പഞ്ചസാരയുമല്ല ഇത് ഉണ്ടാക്കുന്ന രീതിയും ഇതില്‍ ചേര്‍ക്കുന്ന മസാലകളുമാണ് തന്തൂരി ചായ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാക്കുന്നത്. മണ്‍കുടത്തിലാണ് ചായ ഉണ്ടാക്കുന്നത്. മണ്‍കുടത്തില്‍ നിന്ന് തിളച്ച് പോകുന്ന ചായ ഉണ്ടാക്കുന്നത് കാണാനും രുചിക്കാനും നിരവധിപേരാണ്. അതേസമയം ഒരു മ ണ്‍കുടമുണ്ടെങ്കില്‍ തന്തൂരി ചായ വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതാണ്.
തന്തൂരി ചായക്കു വേണ്ട ചേരുവകള്‍:
പാല്‍ – ഒരു കപ്പ്
ഏലക്കായ – 2 എണ്ണം
ഇഞ്ചി ചതച്ചത് – ഒരു ടേബിള്‍സ്പൂണ്‍
കറുവപ്പട്ട – ഒന്ന്
ഉപ്പ് – ആവശ്യത്തിന്
പെരുംജീരകം – കാല്‍ ടേബിള്‍സ്പൂണ്‍
ബ്രൗണ്‍ ഷുഗര്‍ – 5 ടേബിള്‍സ്പൂണ്‍
ചായപ്പൊടി – 5 ടേബിള്‍സ്പൂണ്‍
തയ്യാറക്കുന്ന വിധം:
ഒരു മണ്‍കുടം എടുത്ത് ഹൈ ഫ്ളെയിമില്‍ അടുപ്പില്‍ വച്ച് കുടത്തിന്റെ എല്ലാ വശങ്ങളും ചൂടാക്കുക. അതേസമയം മറ്റൊരു പാത്രത്തില്‍ പാലും ഏലയ്ക്കായയും ഇട്ട് തിളപ്പിച്ച് അതിലേയ്ക്ക് ഇഞ്ചി ചതച്ചത്, കറുവപ്പട്ട, ഉപ്പ്, പെരുംജീരകം, ബ്രൗണ്‍ ഷുഗര്‍, ചായപ്പൊടി എന്നിവ ഇടുക. തുടര്‍ന്ന് നന്നായി തിളപ്പിക്കുക. ഇടയ്ക്ക് തവി ഉപയോഗിച്ച് ഒന്ന് ഇളക്കി കൊടുക്കാവുന്നതാണ്. ശേഷം അടുപ്പില്‍ നിന്നിറക്കി ഒരു പാത്രിത്തിലേക്ക് അരിച്ചൊഴിക്കുക. ചൂടാക്കിയ മണ്‍കുടം ഒരു പരന്ന പാത്രത്തിലേക്ക് വെച്ച് ചൂടുള്ള ചായ മണ്‍കുടത്തിലേക്ക് ഒഴിക്കുക. അപ്പോള്‍ ചായ തിളച്ചു പൊന്തും. തിള മാറി കഴിഞ്ഞാല്‍ ചെറിയ മണ്‍ഗ്ലാസിലേക്ക് തന്തൂരി ചായ ഒഴിച്ചു വെയ്ക്കാം.
Post Your Comments