കൊല്ലം: ഉദ്ഘാടനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ കൊല്ലം ബൈപാസിനെ ചൊല്ലിയുള്ള രാഷ്ട്രീയപോര് തുടരുന്നു. ഉദ്ഘാടനം മനപൂര്‍വ്വം വൈകിപ്പിച്ചത് സംസ്ഥാനസര്‍ക്കാര്‍ തന്നെയാണെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. എന്നാല്‍ പ്രേമചന്ദ്രന്‍ ഇടപ്പെട്ടാണ് പ്രധാനമന്ത്രിയെ കൊണ്ടുവരുന്നതെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. നരേന്ദ്രമോദി കേരളത്തിലെത്തുന്നത് രാഷ്ട്രീയ അവസരമാക്കി മാറ്റാനാണ് ബിജെപിയുടെ ശ്രമം.
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടും സംസ്ഥാന സര്‍ക്കാര്‍ ഉദ്ഘാടനം വൈകിപ്പിച്ചതിനെച്ചൊല്ലിയായിരുന്നു ആദ്യ തര്‍ക്കം. പിന്നീട് പ്രധാനമന്ത്രിയാണോ മുഖ്യമന്ത്രിയാണോ റോഡ് ഉദ്ഘാടനം ചെയ്യുന്നത് എന്നതിനെക്കുറിച്ചായി. ഒടുവില്‍ ജനുവരി 15ന് പ്രധാനമന്ത്രി റോഡ് ഉദ്ഘാടനം ചെയ്യുമെന്ന് ഡല്‍ഹിയില്‍ നിന്ന് അറിയിപ്പു ലഭിച്ചു. ബിജെപി ജില്ലാ കമ്മറ്റിയുടെ ആവശ്യപ്രകാരമാണ് പ്രധാനമന്ത്രി എത്തുന്നതെങ്കിലും ഇതിനുപിന്നില്‍ എന്‍.കെ പ്രേമചന്ദ്രനാണെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം.
ആശ്രാമം മൈതാനത്തായിരിക്കും ബൈപ്പാസ് ഉദ്ഘാടന വേദി. ബൈപ്പാസ് ആരംഭിക്കുന്ന കാവനാട് ആല്‍ത്തറ മൂട്ടില്‍ തത്സമയം ചടങ്ങ് കാണുനുള്ള സൗകര്യമൊരുക്കും. കൊല്ലം, മാവേലിക്കര, ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നിന്നും ഒരു ലക്ഷം പ്രവര്‍ത്തകര്‍ സമ്മേളനത്തിനെത്തുമെന്നാണ് ബിജെപി പറയുന്നത്.
Post Your Comments