MollywoodNewsEntertainment

ജോഷി ചിത്രത്തില്‍ ജോജുവിന്റെ നായികയായി മഞ്ജു വാര്യരെത്തുന്നു

 

നാല് വര്‍ഷങ്ങള്‍ക്കു ശേഷമുള്ള സംവിധായകന്‍ ജോഷിയുടെ തിരിച്ചു വരവ് ചിത്രത്തില്‍ നായകന്‍ ജോജു ജോര്‍ജ്. മുഖ്യ വേഷത്തില്‍ മഞ്ജു വാര്യരും എത്തുമെന്ന് റിപ്പോര്‍ട്ട്. 2015ല്‍ പുറത്തിറങ്ങിയ ലൈലാ ഓ ലൈലയാണ് ജോഷിയുടെ ഏറ്റവും ഒടുവിലത്തെ ചിത്രം. ശേഷം പല ചിത്രങ്ങളും പരീക്ഷിക്കാന്‍ ഒരുങ്ങിയെങ്കിലും നടന്നില്ല. ഇതില്‍ ദിലീപ് ചിത്രം റണ്‍വേയുടെ രണ്ടാം ഭാഗം വാളയാര്‍ പരമശിവം ഉണ്ടായിരുന്നു.

തന്റെ 40 വര്‍ഷം നീളുന്ന സിനിമാ ജീവിതത്തില്‍ സൂപ്പര്‍ ഹീറോകളില്ലാത്തൊരു ചിത്രം ജോഷിയുടേതായി ഇല്ല. പ്രേം നസീറില്‍ തുടങ്ങി ദിലീപ് വരെ ആ പാരമ്പര്യം തുടരുന്നു. മലയാളത്തിലെ മുന്‍ നിര താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരെല്ലാം ജോഷി ചിത്രങ്ങളില്‍ നായകന്മാരായിട്ടുണ്ട്. മലയാള സിനിമയിലെ താരങ്ങളെല്ലാം അണി നിരന്ന 2008 ചിത്രം ട്വന്റി-ട്വന്റിയും സംവിധാനം ചെയ്തത് ജോഷിയാണ്.

2018ല്‍ പുറത്തിറങ്ങിയ ജോസഫിന്റെ തിളക്കത്തിലാണ് ജോജു. നായകനായ ആദ്യ ചിത്രം തന്നെ ബോക്‌സ് ഓഫീസ് തകര്‍ത്ത് ഓടുകയും പ്രേക്ഷക സ്‌നേഹം വാരിക്കൂട്ടുകയും ചെയ്തതായാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ രജിഷ വിജയന്റെ ചിത്രം ജൂണില്‍ അച്ഛന്‍ വേഷത്തില്‍ എത്തുന്നുണ്ട്. പനാമ ജോയ് എന്നാണ് കഥാപാത്രത്തിന് പേര്.

ഈ.മ.യൗവിലൂടെ ശ്രദ്ധേയനായ ചെമ്പന്‍ വിനോദ് ജോസ് ഒരു മുഖ്യ കഥാപാത്രമായി എന്നുമെന്നും സൂചനയുണ്ട്. മലയാളത്തിലെ ഒരു സിനിമ/സീരിയല്‍ നടനും സുഹൃത്തുക്കളും ചേര്‍ന്ന് ജോഷി ചിത്രം നിര്‍മ്മിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിത്രത്തിന്റെ പ്രഖ്യാപനം അടുത്ത് തന്നെയുണ്ടാവുമെന്നാണ് പ്രതീക്ഷ. ഒപ്പം കൂടുതല്‍ വിവരങ്ങളും ലഭ്യമാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button