ഡല്‍ഹി: പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയത് അന്‍പതോളം ഇന്ത്യന്‍ സൈനികരെന്നു കണ്ടെത്തല്‍. സൈനികരില്‍ നിന്നും പാക് ചാര സുന്ദരി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നും സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഒരു സൈനികനെ അറസ്റ്റ് ചെയ്തു. ഇക്കാര്യം സൈന്യം സ്ഥിരീകരിച്ചു. ഹരിയാന സ്വദേശിയായ സിപോയ് സോംബിര്‍ സിംഗ് ആണ് അറസ്റ്റിലായത്.
സൈനിക ഉദ്യോഗസ്ഥയെന്ന വ്യാജേന അനിക ചോപ്ര എന്ന സ്ത്രീയണ് സൈനികരുമായി ബന്ധം സ്ഥാപിച്ചത്. ഇവരുമായി സൗഹൃദത്തിലായ സൈനികര്‍ പ്രതിരോധ രഹസ്യങ്ങള്‍ മെസഞ്ചറിലൂടെ കൈമാറിയെന്ന് സംശയിക്കുന്നത്. നിര്‍ണായക സൈനിക നീക്കങ്ങള്‍ പോലും ഇത്തരത്തില്‍ ചോര്‍ന്നിരിക്കാമെന്നാണ് മിലിട്ടറി ഇന്റലിജന്‍സ് സംശയിക്കുന്നത്. അന്‍പതോളം യുവസൈനികരുമായി ഇവര്‍ ബന്ധം സ്ഥാപിച്ചിരുന്നതായും സൂചനയുണ്ട്.
2016-ല്‍ ആണ് സോബീര്‍ സിംഗ് അനിക ചോപ്രയുമായി സൗഹൃദത്തിലാകുന്നത്. സൗഹൃദം തുടരുന്നതിനിടെ തന്റെ ഭാര്യയെ ഉപേക്ഷിച്ച് അനികയെ വിവാഹം കഴിക്കാമെന്നു പോലും സോബീര്‍ സിംഗ് വാക്ക് നല്‍കിയിരുന്നു. ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട് എന്തൊക്കെ വിവരങ്ങളാണ് ചോര്‍ത്തിയതെന്നും കണ്ടെത്താന്‍ സോബീര്‍ സിംഗിന്റെ ഫോണ്‍ മിലിട്ടറി ഇന്റലിജന്‍സ് പിടിച്ചെടുത്തിട്ടുണ്ട്. മാസങ്ങളായി ഇയാള്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. സൈനിക ഉദ്യോഗസ്ഥയെന്ന വ്യാജേന അനിക ചോപ്ര എന്ന അക്കൗണ്ട് പ്രവര്‍ത്തിച്ചിരുന്നത് പാകിസ്താനില്‍ നിന്നാണെന്ന് ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments