മുംബൈ: “ഐഡിഎഫ്സി ബാങ്ക് ലിമിറ്റഡ്’ ഇനി മുതല്‍ “ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്” എന്ന പേരില്‍ പ്രവര്‍ത്തിക്കുക. ഇതര ധനസ്ഥാപനമായ ക്യാപിറ്റല്‍ ഫസ്റ്റുമായുള്ള ലയനത്തിന്റെ ഭാഗമായാണ് തീരുമാനം. ചെന്നൈയിലെ രജിസ്ട്രാര്‍ ഓഫ് കമ്ബനീസ് ഇതിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി കമ്ബനി അറിയിച്ചു.
കഴിഞ്ഞ ഡിസംബറിലാണ് ഐഡിഎഫ്സി ബാങ്കും ക്യാപിറ്റല്‍ ഫസ്റ്റും തമ്മില്‍ ലയിക്കുന്നതായുള്ള പ്രഖ്യാപനമുണ്ടാകുന്നത്. ആഗോള ബാങ്കായി മാറുന്നതിന്റെ ഭാഗമായായിരുന്നു തീരുമാനം. ലയനം പൂര്‍ത്തിയാകുന്നതോടെ 88,000 കോടി രൂപയുടെ സംരംഭമായി ഇതു മാറും. സംയുക്ത സംരംഭത്തിന്റെ സിഇഒ ആയി ക്യാപിറ്റല്‍ ഫസ്റ്റ് ചെയര്മാന് വൈദ്യനാഥനെ നിയമിക്കാന്‍ ഐഡിഎഫ്സി തീരുമാനിച്ചിരുന്നു. 194 ശാഖകളും 9100 മൈക്രോ എടിഎമ്മുകളും 50 ലക്ഷം ഉപയോക്താക്കളും സംയുക്ത സംരഭത്തില്‍ ഉണ്ടാകും.
Post Your Comments