Latest NewsNewsBusiness

ഐഡിഎഫ്സി ബാങ്ക്: സ്റ്റിക്കർ അടിസ്ഥാനമാക്കിയുള്ള ഡെബിറ്റ് കാർഡുകൾ പുറത്തിറക്കി

നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഡെബിറ്റ് കാർഡുകൾ പുറത്തിറക്കിയിരിക്കുന്നത്

ഉപഭോക്താക്കൾക്കായി സ്റ്റിക്കർ അടിസ്ഥാനമാക്കിയുള്ള ഡെബിറ്റ് കാർഡുകൾ അവതരിപ്പിച്ച് ഐഡിഎഫ്സി ബാങ്ക്. ഫസ്റ്റ് ടാപ്പ് എന്ന പേരിലാണ് സ്റ്റിക്കർ അടിസ്ഥാനമാക്കിയുളള ഡെബിറ്റ് കാർഡുകൾ പുറത്തിറക്കിയത്. സ്റ്റിക്കർ അടിസ്ഥാനമാക്കിയുള്ള ഡെബിറ്റ് കാർഡ് ഒരു സാധാരണ ഡെബിറ്റ് കാർഡിന്റെ മൂന്നിലൊന്ന് വലുപ്പമുള്ളതാണ്. ഇത്തരത്തിലുള്ള കാർഡുകൾ പുറത്തിറക്കുന്നതോടെ ഉപഭോക്തൃ സൗകര്യം മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് ബാങ്കിന്റെ വിലയിരുത്തൽ.

നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഡെബിറ്റ് കാർഡുകൾ പുറത്തിറക്കിയിരിക്കുന്നത്. യാത്രകൾ ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്രദമായ രീതിയിലാണ് സ്റ്റിക്കർ ഡെബിറ്റ് കാർഡുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കൾക്ക് സെൽ ഫോണുകൾ, ഐഡന്റിറ്റി കാർഡുകൾ, വാലറ്റുകൾ, ടാബുകൾ, എയർപോഡ് കേസുകൾ തുടങ്ങിയ ഇഷ്ടമുള്ള ഏത് പ്രതലത്തിലും സ്റ്റിക്കർ ഡെബിറ്റ് കാർഡ് ഒട്ടിക്കാൻ കഴിയുന്നതാണ്. കൂടാതെ, ഒബ്ജക്റ്റ് ടാപ്പ് ചെയ്താൽ പണമടയ്ക്കാനും കഴിയും.

Also Read: കോര്‍പ്പറേഷനിലെ കത്ത് വിവാദം, സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍

ഐഡിഎഫ്സി സ്റ്റിക്കർ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പരമാവധി 5,000 രൂപ വരെയുള്ള ഇടപാടുകൾ നടത്താൻ സാധിക്കും. കോൺടാക്റ്റ്‌ലെസ് കാറുകൾ വഴിയുള്ള ഇടപാടുകളുടെ എണ്ണം അതിവേഗം വളരുന്ന സാഹചര്യത്തിലാണ് ഐഡിഎഫ്സി ബാങ്കിന്റെ പുതിയ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button