കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഇന്ധന വില വർദ്ധിച്ചു. ഇന്ന് പെട്രോളിന് 50 പൈസയും ഡീസലിന് 62 പൈസയും വർദ്ധിച്ചു. തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധന വില വർദ്ധിക്കുന്നത്. നാല് ദിവസത്തിനിടെ പെട്രോളിന് 1.28 രൂപയും ഡീസലിന് 1.53 രൂപയും വര്‍ധിച്ചു.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കൂടിയതിനെ തുടര്‍ന്നാണ് ഇന്ധനവിലയില്‍ മാറ്റമുണ്ടായത്. കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 71.69 രൂപയും ഡീസല്‍ ലിറ്ററിന് 67.21 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 72.96 രൂപയും ഡീസല്‍ ലിറ്ററിന് 68.51 രൂപയുമാണ് വില.
Post Your Comments