ചെന്നൈ : ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യന്‍ നടന്‍മാരില്‍ മുന്‍പന്തിയിലാണ് തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്. അരാധകരോട് അദ്ദേഹം പെരുമാറുന്ന രീതിയും നിരവധി തവണ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടുണ്ട്. ഒരു പബ്ലിസിറ്റിക്കും ഇട കൊടുക്കാതെ നിരവധി സേവന പ്രവര്‍ത്തനങ്ങളും ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തിലും രജനി തന്നെ മുന്‍കൈയ്യെടുത്തും നടത്തി പോരുന്നുണ്ട്.
ആരാധകര്‍ക്കും രജനീ എന്ന പേര് കേട്ടാല്‍ ചങ്കിടിപ്പാണ്. അത്തരമൊരു അരാധകന്റെ രജനീകാന്തിനെ കുറിച്ചുള്ള ഫെയ്‌സ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ സമുഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പണ്ട് രജനീകാന്തിന്റെ വീട്ടില്‍ ജോലിക്കാരിയായിരുന്ന സ്ത്രീയുടെ മകന്‍ മാധിയാണ് തന്റെ അനുഭവങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ സുഹൃത്തുക്കളുമായി പങ്കു വെച്ചത്.
വളരെ പാവപ്പെട്ട കുടുംബത്തിലാണ് താന്‍ ജനിച്ചതെന്നും തന്റെ അമ്മ രജനീകാന്തിന്റെ വീട്ടിലെ ജോലിക്കാരി ആയിരുന്നുവെന്നും അദ്ദേഹം പറയുന്നു. രജനീയാണ് മാധിയുടെ സ്‌കൂള്‍ ഫീസ് എല്ലാം അടച്ചിരുന്നത്. എല്ലാ ദീപാവലി ദിവസങ്ങളിലും തങ്ങള്‍ കുടുംബത്തോടൊപ്പം തലൈവറുടെ വീട്ടില്‍ പോകുമെന്നും അദ്ദേഹം പുതിയ വസ്ത്രങ്ങളും മധുര പലഹാരങ്ങളും നല്‍കുകയും ചെയ്യും. മുത്തശ്ശന് അദ്ദേഹം പണവും നല്‍കുമായിരുന്നുവെന്ന് മാധി പറയുന്നു.തന്റെ കുടുംബത്തിന് അദ്ദേഹം ചെയ്ത സഹായങ്ങള്‍ മറക്കാനോ കടങ്ങള്‍ വീട്ടാനോ തനിക്ക് കഴിയില്ലെന്നും അതുകൊണ്ട് തന്നെ തന്നലാവും വിധം ആ കടപ്പാട് വീട്ടാന്‍ ശ്രമിക്കുകയാണെന്ന് മാധി പറയുന്നു.
തലൈവനോടുള്ള കടപ്പാട് വീട്ടാനായി അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പോസ്റ്ററും ബാനറും ഡിസൈന്‍ ചെയ്തു നല്‍കുകയാണ് മാധി. രജനി ഫാന്‍സ് ക്ലബ് പോലും ഫ്‌ലക്‌സ് അടിക്കാന്‍ മാധിയെ ആണ് സമീപിക്കുന്നത്.
Post Your Comments