മാഹി: ഗാന്ധിയനും ഗാന്ധി പീസ് ഫൗണ്ടേഷന് മുന്‍ സംസ്ഥാന അധ്യക്ഷനുമായ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു. മാഹിയില്‍ ഗാന്ധിജി എത്തിയതിന്റെ ഏണ്‍പത്തിയഞ്ചാം വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഗാന്ധിയന്‍ ദര്‍ശനത്തിന്റെ സമകാലിക പ്രയോക്താക്കളില്‍ പ്രമുഖനായിരുന്ന റഹീം മാഷ് .
കണ്ണൂര്‍ പാനൂര്‍ സ്വദേശിയായ കെപിഎ റഹീമിന് അറുപത്തിയേഴ് വയസായിരുന്നു ചെറുപ്പത്തില്‍ തന്നെ ഗാന്ധിയന്‍ ആശയങ്ങളില്‍ ആകൃഷ്ടനായ കെ.പി.എ.റഹീം ഗാന്ധിയന്‍ തത്വ ചിന്തയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. പിന്നീട് പാനൂര്‍ കെ.കെ.വി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അദ്ധ്യാപകനായി.
‘സര്‍ഗധാരയിലെ സാരസൗന്ദര്യങ്ങള്’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
നഫീസയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.
കബറടക്കം തിങ്കളാഴ്ച്ച രാവിലെ പത്ത് മണിക്ക് പാനൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Post Your Comments